സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്
സിനിമാ സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. ശനിയാഴ്ച തന്നെ പാര്‍ട്ടി പ്രവേശനമുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം എകെജി സെന്‍ററില്‍ ചര്‍ച്ച നടത്തി. സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച് രാജസേനന്‍ ബിജെപി വിടുകയായിരുന്നു. നേരത്തെ ബിജെപിയുടെ സ്ഥാനാര്‍ഥിയടക്കമായിരുന്ന രാജസേനന്‍. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ശനിയാഴ്ച രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണെന്നും ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ടെന്നും രാജസേനന്‍ അഭിപ്രയപ്പെട്ടു.
eryey