നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു


ടെലിവിഷന്‍ താരവും നടിയുമായ വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. നിര്‍മാതാവും നടനുമായ ജെ.ഡി. മജീതിയയാണ് നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശില്‍ വച്ചാണ് അപകടം നടന്നത്. വളവ് തിരിയുന്നതിനിടയില്‍ താരം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറില്‍ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയില്‍ വൈഭവി വേഷമിട്ടിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

article-image

hjkljkljkljkl

You might also like

Most Viewed