ബാലയ്ക്ക് ശസ്ത്രക്കിയ; രക്ഷപ്പെടാനുള്ള സാധ്യത പങ്കുവെച്ച് താരം

മൂന്ന് ദിവസം കഴിഞ്ഞ് തനിക്ക് ശസ്ത്രക്കിയയാണെന്നും രക്ഷപ്പെടാനാണ് സാധ്യത കൂടുതലെന്നും നടൻ ബാല. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് താരം. പങ്കാളിയായ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ, എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. “മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നതെന്നും, മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകും.” ബാല പറയുന്നു.
ാീബാീ