ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (67) അന്തരിച്ചു. ഡയാലിസിസിന് വിധേയനായിരുന്ന അദ്ദേഹത്തിന്‍റെ ശരീരത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു അന്ത്യം. പരിണീത, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍. സംസ്‌കാരം വൈകുന്നേരം നാലിന് സാന്താക്രൂസില്‍വെച്ച് നടക്കും.
nghngfhgf