ആത്മഹത്യ കേസിൽനിന്ന് നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി
![ആത്മഹത്യ കേസിൽനിന്ന് നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി ആത്മഹത്യ കേസിൽനിന്ന് നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി](https://www.4pmnewsonline.com/admin/post/upload/A_TcCM0n7kPH_2023-01-14_1673691581resized_pic.jpg)
ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയാണ് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടനെ കുറ്റവിമുക്തനാക്കിയത്. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നതായിരുന്നു കേസ്.
പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കി എന്നതായിരുന്നു പൊലീസ് വാദം. വിജയകുമാർ കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു. ദൃക്സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. കളമശേരിയില്‍ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലാണ് വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തത്.
fdggfg