നടൻ ബാലയുടെ വീടിന് നേരെ ആക്രമണം


നടൻ ബാലയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. കാറിലെത്തിയ മൂന്ന് പേർ വീട്ടിലെത്തി ഭീകരാന്തരീക്ഷം നടത്തിയെന്നാണ് പരാതിയിൽ പറയുന്നു. ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി. അയൽ വീടുകളിലെത്തി അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും ബാല പൊലീസിനോട് പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് സംഭവം.

ലഹരി ഉപയോഗിച്ചവരാണ് അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നുണ്ടെന്ന് ബാല ആരോപിച്ചു. ഹെൽമറ്റും സൈക്കിളുകളും മോഷ്ടിക്കുന്നവരാണ് ഇവരെന്ന് സംശയിക്കുന്നു. നേരത്തേയും ഇതേ സംഘം താനും സുഹൃത്തുക്കളും വീട്ടിലുളളപ്പോൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നു. ഭാര്യയും താനും നടക്കാനിറങ്ങിയപ്പോൾ ഈ സംഘത്തിലുൾപ്പെട്ട ഒരാൾ ആരാധകനാണെന്ന് പറഞ്ഞ് ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായും ബാല പൊലീസിനോട് പറഞ്ഞു.

article-image

sfgdgd

You might also like

Most Viewed