മാർവൽ സിനിമാസിന്റെ അഞ്ചാം യൂണിവേഴ്‌സിന് തുടക്കം; പുതിയ ട്രെയ്‌ലർ പുറത്ത്

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അടുത്ത ചിത്രം 'ആന്‍റ് മാന്‍ ആന്‍റ് വാസ്‌പ്: ക്വാണ്ടമാനിയ'യുടെ പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തു. കഴിഞ്ഞ ഏതാനം നാളുകളായി എംസിയു നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്ന ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.
മാർവലിന്റെ ഏറ്റവും ശക്തനായ വില്ലൻ കഥാപാത്രമെന്ന് പറയപ്പെടുന്ന കാങ് ദി കോൺക്വററിനെ പരിചയപ്പെടുത്തുന്നതാണ് പുതിയ ട്രെയ്‌ലർ. ജോനാഥൻ മേജേഴ്സാണ് കാങ് ആയെത്തുന്നത്. നേരത്തെ 'ലോകി' സീരീസിന്റെ അവസാനത്തിൽ വൺ ഹൂ റിമൈൻസ് എന്ന കഥാപത്രമായി നടൻ എത്തിയിരുന്നു.
പോൾ റൂഡിന്റെ സ്കോട്ട് ലാംഗ്, ഇവാഞ്ചലിൻ ലില്ലിയുടെ ഹോപ്പ് വാൻ ഡൈൻ, മിഷേൽ ഫൈഫറിന്റെ ജാനറ്റ് വാൻ ഡൈൻ തുടങ്ങിയവരെയും കാണാം. ഇവർ ക്വാണ്ടം റിലത്തിലേക്ക് അബദ്ധവശാൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാകാം സിനിമയുടെ കഥ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
2023 ഫെബ്രുവരി 17നാണ് 'ആന്റ് മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടമാനിയ' റിലീസ് ചെയ്യുന്നത്. എംസിയുവിന്റെ അഞ്ചാം ഫേസ് ആരംഭിക്കുന്ന ചിത്രമായിരിക്കുമിത്. പെയ്റ്റൺ റീഡ് ആണ് സംവിധാനം ചെയ്യുന്നത്. അവഞ്ചേഴ്‌സ്: സീക്രട്ട് വാഴ്‌സിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾക്ക് ചിത്രം തുടക്കം കുറിക്കുമെന്നാണ് ഫാൻസ് തിയറികൾ അവകാശപ്പെടുന്നത്.
sfgsdgf