നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം


നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണിപ്പോൾ. ബിഗ് ബോസ് താരവും സമൂഹിക പ്രവർത്തകയുമായ ദിയ സനയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ചികിത്സ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.

”മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ” എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി ചികിത്സയിലായിരുന്നു. അന്ന് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.'സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യൻ അന്തിക്കാട് ചിത്രമായ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘അന്നയും റസൂലും’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘കേരള കഫെ’, ‘ചാപ്പ കുരിശ്’, ‘ചാര്‍ലി’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ‘ടുമോറോ’ എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

article-image

gthdth

You might also like

Most Viewed