കന്നഡ നടൻ കൃഷ്ണ ജി റാവു നിര്യാതനായി


മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് കൃഷ്ണ പ്രശസ്തനായത്.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2018ൽ ‘കെജിഎഫ് ചാപ്റ്റർ 1’ റിലീസ് ചെയ്ത ശേഷം മുപ്പതിൽ അധികം സിനിമകളിൽ നടൻ അഭിനയിച്ചു.

‘കെജിഎഫ് 2’ൽ കൃഷ്ണ പറയുന്ന ‘ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകട്ടെ, അവന്റെ വഴിയിൽ നിൽക്കാൻ പോകരുത് സാർ,’ എന്ന ഡയലോഗ് ജനപ്രിയമായി. കന്നഡ സിനിമയിൽ പതിറ്റാണ്ടുകളായി അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു കൃഷ്ണ. ‘നാനോ നാരായണപ്പ’യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് കൃഷ്ണ.

article-image

aaa

You might also like

Most Viewed