കായൽ കൈയേറിയതിന് എം ജി ശ്രൂകുമാറിനെതിരെ കേസ്
ബോൾഗാട്ടി പാലസിന് സമീപം കായൽ കൈയേറി വീട് നിർമിച്ചെന്ന ആരോപണം നേരിടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവ് നൽകിയത്.
തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്നും കോടതി പോലീസിന് നിർദേശം നൽകി. 2017-ൽ കൊച്ചി കായലിന് സമീപത്ത് പുതിയ വീട് നിർമിച്ച ശ്രീകുമാർ, റവന്യൂ - തീരസംരക്ഷണ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
aa