ഇന്ത്യൻ സ്ത്രീകളുടെ ഇപ്പോഴത്തെ വസ്ത്രധാരണരീതി തന്നെ ഏറെ വേദനിപ്പിക്കുന്നു ; ആശാ പരേഖ്

ഇന്ത്യൻ സ്ത്രീകളുടെ ഇപ്പോഴത്തെ വസ്ത്രധാരണരീതി തന്നെ ഏറെ വേദനിപ്പിക്കുന്നതായി നടി ആശാ പരേഖ്. ഗോവയിൽ നടക്കുന്ന 53ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.എന്തുകൊണ്ടാണ് ഇവർ പാശ്ചാത്യ വസ്ത്രധാരണരീതി പിന്തുടരുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നടി പറഞ്ഞു.എല്ലാം മാറിയിരിക്കുന്നു. എനിക്ക് അറിയില്ല, നമ്മൾ എല്ലാവരും പാശ്ചാത്യവൽകരിക്കപ്പെട്ടിരിക്കുന്നു.
ഇന്ന് നമ്മുടെ പെൺകുട്ടികൾ വിവാഹത്തിന് പോലും ഗൗൺ ആണ് ധരിക്കുന്നത്. എന്തുകൊണ്ടാണ് അവർ ചോളി, സാരി, സൽവാർ കമ്മീസ് തുടങ്ങിയവ ധരിക്കുന്നില്ല? ആശാ പരേഖ് ചോദിക്കുന്നു.സിനിമയിലെ നായികമാരുടെ വസ്ത്രധാരണം ഇവരെ സ്വാദീനിച്ചിട്ടുണ്ട്. അത് ജീവിതത്തിലും പകർത്താൻ ഇവർ ശ്രമിക്കുന്നു. തങ്ങളുടെ ശരീരത്തിന് ചേരുന്നതാണോ അത്തരം വസ്ത്രങ്ങളെന്നു പോലും ഇവർ ചിന്തിക്കുന്നില്ല. വസ്ത്രധാരണത്തിലെ ഈ പാശ്ചാത്യവൽക്കരണം കാണുമ്പോൾ എനിക്ക് ഏറെ സങ്കടം തോന്നുന്നു, നടി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രധാരണത്തെ കുറിച്ചുള്ള നടി ജയ ബച്ചന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇന്നത്തെ സ്ത്രീകൾ സാരി അധികം ധരിക്കുന്നില്ലെന്നും മോഡേൺ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ജയ ബച്ചൻ പറഞ്ഞത്. ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ സ്ത്രീകൾക്ക് തങ്ങളുടേതായ ശക്തി കിട്ടുമെന്നും ജയാ ബച്ചൻ അന്ന് പറഞ്ഞിരുന്നു.
AA