തിയേറ്ററുകളെ കീഴടക്കിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് രണ്ടാം ഭാഗം!

തിയേറ്ററുകളെ കീഴടക്കിയ കറുത്ത കോട്ടിട്ട സൈക്കോ മുകുന്ദൻ ഉണ്ണി വീണ്ടും വരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
നിറഞ്ഞ ചിരിയോടെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ വൻ വിജയത്തോടെ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.
സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങളിൽ സിനിമയുടെ ഗ്രാഫ് കൃത്യമായി മനസിലായില്ല. പിന്നീടാണ് കഥാപാത്രത്തെ കൃത്യമായി പിടികിട്ടിയത്. ഒരുപാട് ആലോചിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കഥ വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. ഇത്തരത്തിലും നെഗറ്റീവ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായെന്ന് അച്ഛൻ പറഞ്ഞു. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
aaa