പ്രമുഖ തെലുങ്ക് നടൻ കൃഷ്ണ നിര്യാതനായി


മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ (79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചൊവ്വാഴ്ച രാവിലെ നാലോ‌ടെ അന്ത്യം സംഭവിക്കുക‌യുമായിരുന്നു. ‌ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് കൃഷ്ണ‌യുടെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്.

1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. 350 ലേറെ സിനിമകള്‍ ചെയ്തു. 1961 ല്‍ പുറത്തിറങ്ങിയ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവ‌യ്ക്കുന്നത്. ഗുഡാചാരി 116 എന്ന ചിത്രം സൂപ്പർതാര പദവി അദ്ദേഹത്തിന് നേടികൊടുത്തു. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റര്‍, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പര്‍ 1, ഗുഡാചാരി 117, ഇന്‍സ്‌പെക്ടര്‍ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പര്‍ വണ്‍, സുല്‍ത്താന്‍, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് മറ്റു സിനിമകൾ. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് കൃഷ്ണ അഭിനയിച്ച അവസാന ചിത്രം.

1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെ രാഷ്ട്രീയത്തിൽ നിന്നും പിൻമാറി. 2009ല്‍ രാജ്യം പദ്മഭൂഷൺ നല്‍കിയ ആദരിച്ചു. ആദ്യഭാര്യയും നടൻ മഹേഷ് ബാബുവിന്‍റെ അമ്മയുമായ ഇന്ദിര ദേവി സെപ്റ്റംബറിലാണ് കൃഷ്ണയുടെ മരിക്കുന്നത്. മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിച്ചു. മറ്റുമക്കൾ: പത്മാവതി, മഞ്ജുള, പ്രിയദർശിനി.

article-image

dfsdf

You might also like

Most Viewed