നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗർ‍ഭധാരണനിയമം ലംഘിച്ചിട്ടില്ല: ആരോഗ്യവകുപ്പ്


നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗർ‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർ‍ട്ട്. ഐ സി എം ആർ‍ നിർ‍ദേശപ്രകാരമുള്ള എല്ലാ മാർ‍ഗനിർ‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് ഗർ‍ഭധാരണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർ‍ട്ട് ബുധനാഴ്ച വൈകീട്ടാണ് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ‍ സർ‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തലുകൾ. റിപ്പോർ‍ട്ട് പ്രകാരം 2016 മാർ‍ച്ചിൽ‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെന്ന് ഉറപ്പിച്ചു. വാടക ഗർ‍ഭധാരണത്തിനു ദമ്പതികൾ‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തി. വാടക ഗർ‍ഭധാരണത്തിനുള്ള കരാറിൽ‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രജിസ്‌ട്രേഷൻ‍ സർ‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു എന്നും അന്വേഷണത്തിൽ‍ കണ്ടെത്തി.

article-image

setesy

You might also like

Most Viewed