തെന്നിന്ത്യയിലെ പ്രമുഖ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു

തെന്നിന്ത്യയിലെ പ്രമുഖ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. 2010ൽ പുറത്തിറങ്ങിയ ∍ആയിരത്തിൽ ഒരുവൻ∍ അടക്കം നിരവധി ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
സെൽവരാഘവന്റെ മാസ്‌റ്റർ പീസായ ആയിരത്തിൽ ഒരുവനിവൂടെ ശ്രദ്ധേയനായ സന്താനം പിന്നീട് നിരവധി വമ്പൻ ചിത്രങ്ങളുടെ ഭാഗമായി. സർക്കാർ, ദർബാർ എന്നീ വിജയ്, രജനി ചിത്രങ്ങൾ ഉദാഹരണങ്ങളാണ്. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 1947 ആഗസ്റ്റ് 16 ആണ് ഇനി വരാനുള്ള ചിത്രം.
jcfgk