കോടികളുടെ പാൻ മസാല പരസ്യ ഡീൽ‍ ഉപേക്ഷിച്ച് നടൻ യാഷ്


ബോക്‌സ് ഓഫിസിനെ തകർ‍ത്ത് കെജിഎഫ് ടു പാൻ ഇന്ത്യൻ സിനിമയെന്ന ലേബലിൽ‍ ജൈത്രയാത്ര തുടരുന്നതിനിടെ ജീവിതത്തിലും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി കന്നട താരം യാഷ്. പാൻ‍ മസാല പരസ്യത്തിൽ‍ അഭിനയിക്കുന്നതിനായി കോടികൾ‍ നൽ‍കാമെന്ന് പറഞ്ഞ ഡീൽ‍ യാഷ് വേണ്ടെന്ന് വച്ച സംഭവമാണ് കയ്യടി നേടുന്നത്. പാൻ മസാല പരസ്യത്തിൽ‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീൽ‍ യാഷ് നിരസിച്ചത്. 

പാൻ‍ മസാല പോലുള്ള ഉൽ‍പ്പന്നങ്ങൾ‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാൻ‍സിന്റേയും ഫോളോവേഴ്‌സിന്റേയും താൽ‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാൻ മസാല പരസ്യ ഡീലിൽ‍ നിന്ന് ഒഴിവായിരിക്കുകയാണ്. യാഷിന്റെ ഏജൻ‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

കെജിഎഫിന്റെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ‍ യാഷിന് കൈവന്ന പാൻ‍ ഇന്ത്യൻ പ്രതിച്ഛായ കൂടി കണക്കിലെടുത്താണ് താരം ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സമയത്ത് താരം നൽ‍കുന്ന തെറ്റായ സന്ദേശം നിരവധി പേരെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും യാഷിനോട് അടുത്ത വൃത്തങ്ങൾ‍ വ്യക്തമാക്ക

You might also like

Most Viewed