കള്ളപ്പണം വെളുപ്പിക്കൽ: നടി ഐശ്വര്യ റായി ഇഡിയുടെ ഓഫീസിൽ ഹാജരായി
ന്യൂഡൽഹി: ബോളിവുഡ് നടി ഐശ്വര്യ റായി ഇഡിയുടെ ഓഫീസിൽ ഹാജരായി. ഡൽഹിയിലെ ഓഫീസിലാണ് താരം എത്തിയത്. പാനമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്നാമതും നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഐശ്വര്യ റായ് ഇഡിയുടെ ഓഫീസിലെത്താൻ നിർബന്ധിതയായത്. നേരത്തേ രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും താരം ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളിലായി പുറത്തുവന്നത്.
2000 മുതൽ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് ഐശ്വര്യയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.