മകന്റെ തെറ്റിന് ജാക്കിചാൻ ക്ഷമാപണം നടത്തിയിരുന്നു; ആര്യൻ ഖാന്റെ കേസിൽ‍ പ്രതികരണവുമായി കങ്കണ


ന്യൂഡൽഹി: ആര്യൻ ഖാന്റെ അറസ്റ്റിൽ‍ ജാക്കി ചാനെ ഓർ‍മപ്പെടുത്തി നടി കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ ഓർ‍മപ്പെടുത്തൽ‍. ബോളിവുഡ് മുഴുവൻ ആര്യനെ പിന്തുണയ്ക്കുകയാണെന്നും മഹത്വവത്ക്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

2014ൽ‍ ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹോളിവുഡ് ആക്ഷൻ താരം ജാക്കിചാന്റെ മകൻ‍ ജെയ്‌സി ചാൻ അറസ്റ്റിലായിരുന്നു. ആറുമാസത്തെ ജയിൽ‍വാസത്തിന് മകൻ ശിക്ഷിക്കപ്പെട്ടതോടെ പരസ്യമായി ക്ഷമാപണം നടത്തി ജാക്കിചാൻ രംഗത്തെത്തിയിരുന്നു. മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തിയ ജാക്കിചാൻ മകനെ സംരക്ഷിക്കില്ലെന്നും പറഞ്ഞു.

ബെയ്ജിംഗിലെ തന്റെ അപ്പാർ‍ട്ട്‌മെന്റിൽ‍ സുഹൃത്തുക്കളുമായി നടത്തിയ ലഹരിപാർ‍ട്ടിയും കഞ്ചാവ് വിൽ‍പ്പന നടത്തിയതുമാണ് ജെയ്‌സി ചാന്റെ അറസ്റ്റിനുവഴിവെച്ചത്. #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ജാക്കിചാന്റെ വിഷയം ഷെയർ‍ ചെയ്തത്.

ബോളിവുഡ് സൂപ്പർ‍ താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി കേസിൽ‍ അറസ്റ്റുചെയ്തതിനെയും പിതാവ് ഷാറുഖിന്റെ നിലപാടിനെയും കങ്കണ വിമർ‍ശിക്കുന്നുണ്ട്. ‘നമ്മളെല്ലാവരും തെറ്റുചെയ്യുന്നവരാണ്. എന്നാൽ‍ തെറ്റ് ചെയ്യുന്നവരെ മഹത്വവൽ‍ക്കരിക്കരുത്. ആര്യൻ ഖാന് പ്രതിരോധമൊരുക്കാനാണ് എല്ലാ മാഫിയാ പപ്പുകളും ശ്രമിക്കുന്നത്. താൻ ചെയ്ത തെറ്റ് ആര്യന് മനസിലാക്കാൻ ഈ നടപടി സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി മാറാനും കഴിയട്ടെ. കങ്കണ പ്രതികരിച്ചു.

താരങ്ങളായ ഹൃത്വിക് റോഷൻ, സൽ‍മാന്‍ ഖാൻ, സുനിൽ‍ ഷെട്ടി തുടങ്ങിയവർ‍ ആര്യന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

You might also like

Most Viewed