ദുൽഖർ നായകനാകുന്ന സല്യൂട്ട്
![ദുൽഖർ നായകനാകുന്ന സല്യൂട്ട് ദുൽഖർ നായകനാകുന്ന സല്യൂട്ട്](https://www.4pmnewsonline.com/admin/post/upload/A_znMSAxp3sQ_2021-03-13_1615636055resized_pic.jpg)
കൊച്ചി: ദുൽഖർ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുൽഖർ ഷെയർ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയിൽ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേർ വെളിപ്പെടുത്തിയിട്ടുള്ള ഫോട്ടോ പുറത്തുവിട്ടിരിക്കുന്നു. ദുൽഖർ തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തിരിക്കുന്നത്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ അഭിനയിക്കുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് ബോബി−സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുൽഖർ തന്നെയാകും ചിത്രത്തിന്റെ ആകർഷണം. സാനിയ ഇയപ്പനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിന് എത്താനുണ്ട്.