മഞ്ജു വാര്യർ ബോളിവുഡിലേക്ക്
കൊച്ചി: നടി മഞ്ജു വാര്യർ ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു. കൽപേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. നടൻ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകൻ.
ഭോപ്പാലിലായിരിക്കും സിനിമയുടെ ചിത്രീകരണം. പുതിയ ചിത്രമായ പ്രീസ്റ്റിന്റെ വാർത്താ സമ്മേളനത്തിൽ ബോളിവുഡ് സിനിമയുടെ പ്രഖ്യാപനം ഉടൻതന്നെയുണ്ടാകുമെന്ന് മഞ്ജു സൂചന നൽകിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.