ജീവന് ഭീഷണി; സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് 800ന്റെ സംവിധായകന്‍

ചെന്നൈ: വിവാദങ്ങളെത്തുടർന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ കുറിച്ചുള്ള 800 എന്ന ചിത്രത്തിൽ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സീനു രാമസ്വാമി.
ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും സീനു രാമസ്വാമി മുഖ്യമന്ത്രി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടു. താൻ വിജയ് സേതുപതിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. നടന്റെ ഫാന്‍സ് ആണ് ഇതിന് പിന്നിലെന്ന് താൻ കരുതുന്നില്ലെന്നും സിനു പറഞ്ഞു.