മഞ്ജുവാര്യരുടെ 50ാം ചിത്രം 9 എംഎം

കൊച്ചി: മഞ്ജുവാര്യരുടെ 50ാം ചിത്രം 9 എംഎം. ആഷിഖ് അബുവിന്റെ അസോസിയേറ്റ് ധിനില്‍ ബാബു സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
ധിനില്‍ ബാബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസാണ്. വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ടിനു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്.
സാം സിഎസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വെട്രി പളനി സ്വാമിയാണ്.