ബോ​ളി​വു​ഡ് ഗാ​യ​ക​ൻ കു​മാ​ർ സാ​നു​വി​ന് കോ​വി​ഡ്


ന്യൂഡൽഹി: ബോളിവുഡ് ഗായകൻ കുമാർ സാനുവിന് (62) കോവിഡ്. ഔദ്യോഗിക ഫേസബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റുവിവരങ്ങൾ നിലവിൽ ലഭ്യമല്ല. കുടുംബത്തെ കാണാൻ കുമാർ സാനു ഈ ആഴ്ച ആദ്യം ലോസ് ആഞ്ചൽസിലേക്ക് പോകേണ്ടതായിരുന്നു. ഒക്ടോബർ 20ന് ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

You might also like

Most Viewed