സകരിയ പുതിയ ചിത്രം പ്രഖ്യാപിച്ചു; നായകൻ മമ്മൂട്ടി


ഹലാൽ‍ ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനിരിക്കെ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ സക്കരിയ. അണിയറയിൽ‍ വലിയ താരനിരയോടെ വരുന്ന ചിത്രത്തിന്‍റെ പേര് തീരുമാനിച്ചില്ലെന്നും കോവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളിൽ‍ വ്യക്തത വരൂവെന്നും സകരിയ പറഞ്ഞു. സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമിൽ‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർ‍ട്ടുകളുണ്ട്. സകരിയ സംവിധാനം ചെയ്യുന്ന ഹലാൽ‍ ലവ് സ്റ്റോറി ഇന്ന് രാത്രി ആമസോൺ പ്രൈമിൽ‍ റിലീസ് ചെയ്യും.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവർ‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലാൽ‍ ലവ് സ്റ്റോറിയിൽ‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്,  സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്.

You might also like

Most Viewed