സീമ ശ്രീകുമാറിന്റെ ‘ഒരു കനേഡിയൻ ഡയറി ’ ഫസ്റ്റ് ലുക്ക് ടീസർ രഞ്ജി പണിക്കർ റിലീസ് ചെയ്യും

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സഹോദരന്റെ കൊച്ചുമകൾ സീമ ശ്രീകുമാർ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്ന ഒരു കനേഡിയൻ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസർ നടനും സംവിധായകനുമായ രഞ്ജി പണിക്കർ റിലീസ് ചെയ്യും. ഒക്ടോബർ 14ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഭൂരിഭാഗവും കാനഡയിൽ ചിത്രീകരിച്ച ഒരു കനേഡിയൻ ഡയറിയിൽ പുതുമുഖങ്ങളായ പോൾ പൗലോസ്, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ശിവകുമാർ വാരിക്കര, ശ്രീതി എന്നിവർ ചേർന്നാണ്.
പുതുമുഖ അഭിനേതാക്കൾക്കും ഗായകർക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ, കിരൺ കൃഷ്ണൻ, രാഹുൽ കൃഷ്ണൻ, മീര കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ− കൃഷ്ണകുമാർ പുറവങ്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ− ജിത്തു ശിവൻ. എഡിറ്റിംഗ് വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ− സുജയ് കുമാർ ജെ.എസ്.