സംഗീ­ത ആൽ­ബത്തിന് ശബ്ദാവതരണം നിർവ്വഹിക്കുന്നത് മോ­ഹൻ­ലാ­ലും മഞ്ജു­വും


ദേശി രാഗ് എന്ന പേരിൽ നാല് ഭാഷകളിലായി ഒരുക്കുന്ന ദേശഭക്തി തുളുന്പുന്ന വിഡിയോ ആൽബത്തിന് ശബ്ദാവതരണം നിർവ്വഹിക്കുന്നത് മോഹൻലാലും മഞ്ജു വാര്യരും. നടൻ റഹ്മാൻ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു. മലയാളം, തമിഴ്‌, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലാണ് ഗാനങ്ങൾ. അഫ്സൽ, വൈഷ്ണവ് ഗിരീഷ്, ഇഷാൻ ദേവ്, മെറിൽ ആൻ മാത്യു എന്നിവരാണ് ഗായകർ. സംഗീതം സംവിധാനം പ്രശസ്ത വയലനിസ്റ്റ് ഫായിസ് മുഹമ്മദ് നിർവഹിക്കുന്നു. 

ബി.കെ ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരാണ് ഗാനരചയിതാക്കൾ. രാജ്യത്തിന്റെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണമായ ഈ സംഗീത ആൽബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൌക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും യൂസഫ് ലെൻസ്മാൻ. വെർച്വൽ റിയാലിറ്റി സംവിധാനം ഉപയോഗിച്ചു പുറത്തിറങ്ങുന്ന ആദ്യ വീഡിയോ ആൽബമാണിത്.

You might also like

Most Viewed