മു­ത്തയ്യ മു­രളീ­ധരനാ­കാൻ‍ വി­ജയ് സേ­തു­പതി­


മുൻ‍ ശ്രീലങ്കൻ‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന സിനിമയിൽ‍ വിജയ് സേതുപതി നായകനാകുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം. വിജയ് സേതുപതി തന്നെയാണ് തന്റെ സോഷ്യൽ‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ‍ പങ്കുവച്ചത്. ‘800’ എന്ന പേരിട്ട ചിത്രം ടെസ്റ്റ് ക്രിക്കറ്റിൽ‍ മുത്തയ്യ മുരളീധരൻ‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം ആധാരമാക്കിയാണ്. ശ്രീപതി രംഗസ്വാമി ആണ് സംവിധാനം. അടുത്ത വർ‍ഷം ഫെബ്രുവരിയിലോ മാർ‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഡാർ‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർ‍മ്മിക്കുന്നത്. 

You might also like

Most Viewed