അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിൽ

അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക്. ദേവരാഗം എന്ന ഭരതൻ ചിത്രത്തിന് ശേഷം കോളിവുഡ് സംവിധായകൻ രമണ ഒരുക്കുന്ന വരം എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് 22 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. നായികയായി മഞ്ജു വാര്യരെ പരിഗണിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. മഞ്ജു വാര്യരുടെ ഡേറ്റ് കിട്ടിയില്ലെങ്കിൽ മറ്റൊരു പ്രമുഖ നടിയെ അഭിനയിപ്പിക്കാനാണ് തീരുമാനം. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രം ഏപ്രിൽ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും.