ജോയ് മാ­ത്യു­വി­ന്റെ­ തി­രക്കഥയിൽ‍ ഒരു­ മമ്മൂ­ട്ടി­ ചി­ത്രം


യ് മാത്യു തിരക്കഥയെഴുതുന്ന സിനിമയിൽ‍ നായകൻ മമ്മൂട്ടി.  അങ്കിൾ‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ഗിരീഷ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. രഞ്ജിത്തിന്റെ പുത്തൻ‍പണം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.

ഷട്ടർ‍ എന്ന സിനിമയ്‍ക്കാണ് ജോയ് മാത്യു ആദ്യമായി തിരക്കഥ എഴുതിയത്. ജോയ് മാത്യു തന്നെ സംവിധാനവും നിർ‍വ്വഹിച്ച സിനിമ ചലച്ചിത്രമേളയിൽ‍ വൻ അഭിപ്രായം നേടിയിരുന്നു. പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ചിത്രത്തിന് ലഭിച്ചു.

You might also like

Most Viewed