അമ്പാന്റെ പൈങ്കിളി' ഒ.ടി.ടിയിലേക്ക്


 

ആവേശത്തിൽ അമ്പാനായി മിന്നിത്തിളങ്ങിയ സജിൻഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ പൈങ്കിളി ഒ.ടി.ടിയിലേക്ക്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളിയിൽ അനശ്വര രാജനാണ് നായിക. ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 14 ന് ആയിരുന്നു. ഏപ്രില്‍ 11നാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്.'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമയാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിച്ചിരിക്കുന്നത്. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

article-image

sdaasfasfdfasd

You might also like

Most Viewed