ജന നായകന് ശേഷം അഭിനയം നിർത്തും'; വിജയ്

തന്റെ 69-ാമത്തെ ചിത്രമായ ജന നായകന് ശേഷം അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നതായി നടൻ വിജയ്. ബുധനാഴ്ച തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ഒന്നാം വാർഷിക യോഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷവും വിജയ് അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാൽ ജനനായകൻ അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ യോഗത്തിൽ നടൻ നിലപാട് വ്യക്തമാക്കി. 'ഊഹാപോഹങ്ങൾ അവസാനിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ എന്‍റെ 69-ാമത്തെ ചിത്രമാണ്. ഈ ചിത്രത്തോടുകൂടി അഭിനയ ജീവിതം അവസാനിക്കുകയാണ്. ഇനിയുള്ള സമയം രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന്' വിജയ് വ്യക്തമാക്കി.
dszvdfsdsdzx