തന്റെ പുതിയ പേര് പ്രഖ്യാപിച്ച് ജയം രവി
തമിഴ് സിനിമാരംഗത്തെ സജീവ സാന്നിധ്യമായ ജയം രവി പേരുമാറ്റുന്നു. ഇനി മുതൽ തന്നെ രവിയെന്നോ രവി മോഹനെന്നോ വിശേഷിപ്പിക്കണമെന്നാണ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
2003ൽ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ജയം എന്ന പേര് തന്റെ അപരനാമമായി സ്വീകരിക്കുകയായിരുന്നു. ജീവിതത്തിൽ പുതിയൊരു അധ്യായത്തിനൊരുങ്ങുന്ന വേളയിൽ പെരുമാറ്റത്തിനൊരുങ്ങുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
തൊഴിൽജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പേര് രവി മോഹനാണെന്നും അതുകൊണ്ടുതന്നെ ഇനി മുതൽ ഇങ്ങനെ അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
ഒപ്പം, ജയം എന്ന സിനിമ തനിക്ക് നൽകിയ സ്നേഹവും അംഗീകാരങ്ങളും എടുത്ത് പറഞ്ഞ നടൻ, രവി മോഹൻ സ്റ്റുഡിയോസ് എന്ന തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസും എക്സിലൂടെ അവതരിപ്പിച്ചു.
fbb