മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നടി മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്


തിരുവനന്തപുരം: മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് നടി മാലാ പാര്‍വതി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആൻഡ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ അശ്ലീലമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി.

വീഡിയോക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. സംഭവത്തിൽ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

sdfsf

You might also like

Most Viewed