ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു


ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല.

മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ അത് അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരമായി. ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.

article-image

HJKHJKLHJKHJKLHJL

You might also like

Most Viewed