സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: അപമര്യാദമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് സർക്കാരിന് രാജിക്കത്ത് കൈമാറിയത്. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായിരുന്നു. രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. രഞ്ജിത്ത് രാജിവച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് എഐവൈഎഫ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സിപിഐ നേതാവ് ആനി രാജയും രഞ്ജിത്തിനെതിരേ രംഗത്തെത്തിയിരുന്നു. സിപിഐ അടക്കമുള്ള എൽഡിഎഫിലെ പ്രധാനപ്പെട്ട കക്ഷികൾ നിലപാട് കടുപ്പിച്ചതോടെയാണ് രാജി വയ്ക്കാൻ സമ്മർദം ശക്തമായത്.
fhjfhjm