ഇതിഹാസ ഫ്രഞ്ച് സിനിമാ താരം അലാൻ ദിലോൺ അന്തരിച്ചു
പാരീസ്: ഇതിഹാസ ഫ്രഞ്ച് സിനിമാ താരം അലാൻ ദിലോൺ അന്തരിച്ചു. 88 വയസ്സായിരുന്നു. കുറച്ചു വർഷങ്ങളായി ആരോഗ്യനില മോശമായിരുന്ന അദ്ദേഹം സ്വവസതിയിൽ തന്നെയാണ് മരിച്ചത്, ലെ സമുറായ്, ബോർസാലിനോ തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ദിലോൺ ഒരുകാലത്ത് സിനിമകളിലെ ഏറ്റവും സുന്ദരൻ എന്നറിയപ്പെട്ടിരുന്നു. ഫ്രഞ്ച് സിനിമയുടെ സുവർണകാലത്തായിരുന്നു ദിലോൺ താരമായി ഉയർന്നത്. അറുപതുകളിലെ ദ ലെപ്പേഡ്, റോക്കോ ആൻഡ് ഹിസ് ബ്രദേഴ്സ് ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.
തൊണ്ണൂറുകളോടെ അഭിനയരംഗത്തു സജീവമല്ലാതായിരുന്നു. മൊത്തം തൊണ്ണൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അനുശോചനം അറിയിച്ചു.
stsgs