ആടുജീവിതം ഒ.ടി.ടിയിലേക്ക്
ആടുജീവിതം ഒ.ടി.ടിയിലെത്തുന്നു. ജൂലൈ 19 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്ലിക്സും ചിത്രത്തിെന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 160 കോടിയോളമായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്.
2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 2023ജൂലൈ 14-നാണ് ചിത്രം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.
zdsfdfasfadsdsw