കുട്ടികൾക്കായി മോഹൻലാലിൻറെ 'ബറോസ് ; അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടു
കുട്ടികൾക്കായി ഒരുക്കിയ മോഹൻലാലിന്റെ ആദ്യ സംവിധാനമായ ബറോസ് ന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടു. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ സംവിധാനം സുനില്‍ നമ്പുവാണ് നിർവ്വഹിക്കുന്നത്. ടി കെ രാജീവ് കുമാറിന്റേതാണ് ഈ സീരീസിന്റെ ആശയം. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോ പുന്നൂസ് രചനയിലാണ് ഈ ത്രീഡി ചിത്രം റിലീസിനെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.
sweffghtghjhjm,