‘ചൈനാടൗണി’ന്റെ തിരക്കഥാകൃത്ത് റോബർട്ട് ടൗൺ അന്തരിച്ചു
ന്യൂയോർക്: ലോക ക്ലാസിക് സിനിമകളിലൊന്നായ ‘ചൈനാടൗണി’ന്റെ തിരക്കഥാകൃത്തും ഓസ്കർ അവാർഡ് ജേതാവുമായ റോബർട്ട് ടൗൺ അന്തരിച്ചു. 89 വയസ്സായിരുന്നു. ലോസ് ആഞ്ജൽസിലെ വസതിയിലായിരുന്നു അന്ത്യം. ഷാംപൂ, ദ ലാസ്റ്റ് ഡീറ്റെയ്ൽ, ഗ്രേ സ്ട്രോക്ക് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ തിരക്കഥകൾ. 1997ൽ സമഗ്ര സംഭാവനക്ക് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ് ലഭിച്ചു. മാനുഷിക വികാരങ്ങളുടെ തീവ്രതലങ്ങള്‍ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും സൃഷ്ടിക്കാന്‍ റോബർട്ട് ടൗണിന് കഴിഞ്ഞു.
നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ അദ്ദേഹത്തിന്റെ രചനകൾ വ്യത്യസ്തത പുലർത്തി. വൻ സാമ്പത്തിക മാന്ദ്യത്തിനിടെ 1974ൽ പുറത്തിറങ്ങിയ ‘ചൈനാടൗൺ’, ഹോളിവുഡ് തിരക്കഥാ രീതിയെപ്പോലും മാറ്റിയ ശ്രദ്ധേയ ചലച്ചിത്രമാണ്. ലോകസിനിമക്ക് അന്നുവരെ അത്തരം തിരക്കഥാശൈലി അന്യമായിരുന്നു. സിനിമ പുറത്തിറങ്ങിയതിന്റെ 50ാം വാർഷികത്തിലും ചിത്രം ചർച്ചാവിഷയമാണ്. ദി മാന്‍ ഫ്രം അങ്കിള്‍, ദ ലോയ്ഡ് ബ്രിഡ്ജസ് ഷോ എന്നീ ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സജീവമായിരുന്നു.
്ിപിുപ