സ്വർണവില പവന് 55,000 കടന്നു
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില 55,000 കടന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 54,720 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 55,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,890 രൂപയാണ്.
വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ചു. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ട ശേഷം ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.
asdas