100 ജിഗാബൈറ്റ് വേഗത; ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാൻ


ടെക് ലോകത്തെ ഞെട്ടിച്ച് ആദ്യ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാൻ. ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെയാണ് ജപ്പാൻ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാൻ 6ജിക്ക് കഴിയുമെന്നാണ് അവകാശവാദം. DOCOMO, NTT കോർപ്പറേഷൻ, NEC കോർപ്പറേഷൻ, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികളാണ് 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പിന് പിന്നിൽ പ്രവ‍ർത്തിച്ചിരിക്കുന്നത്.

6ജി സാങ്കേതികവിദ്യ 5ജിയേക്കാൾ 20 മടങ്ങ് മികവാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ റെയ്ഞ്ച് അടക്കമുള്ള ചില പോരായ്മകൾ 6ജിക്ക് ഉണ്ടെങ്കിലും ഉയർന്ന ഡാറ്റ ട്രാൻസ്മിഷൻ പോലെയുള്ളവയ്ക്ക് ഗുണം ചെയ്യുന്നതാണ്. അതേസമയം ഇന്റർനെറ്റ് ഓഫ് തിങ്സ്(IOT) ആപ്ലിക്കേഷനുകളുടെ വളർച്ചയ്ക്കും വികസനത്തിനും 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പിന് പങ്ക് വഹിക്കാൻ കഴിയും.

article-image

hjhjhjhjhjhj

You might also like

Most Viewed