ഹ്യുമനോയിഡ് റോബോട്ടുകൾ അടുത്ത വർഷം വിപണിയിലിറക്കുമെന്ന് മസ്ക്
മനുഷ്യനോട് സാമ്യമുള്ള ഹ്യുമനോയിഡ് റോബോട്ടുകൾ വിപണിയിലിറക്കാനൊരുങ്ങി ടെസ്‍ല. സി.ഇ.ഒ ഇലോൺ മസ്കാണ് അടുത്ത വർഷം അവസാനത്തോടെ ഹ്യുമനോയിഡ് റോബോട്ടുകൾ വിപണിയിലിറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നിരവധി കമ്പനികൾ ഹ്യുമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.ലോജിസ്റ്റിക്സ്, വെയർഹൗസിങ്, റീടെയിലിങ്, നിർമാണം തുടങ്ങി പല മേഖലകളിലും ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം നടത്തിയ നിക്ഷേപക സംഘമത്തിലാണ് ഒപ്റ്റിമസ് എന്ന പേരിൽ റോബോട്ട് പുറത്തിറക്കുമെന്ന് മസ്ക് അറിയിച്ചത്. ഫാക്ടറികളിലെ ജോലി ചെയ്യാൻ റോബോട്ടിന് സാധിക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു.
ജപ്പാനിൽ നിന്നുള്ള ഹോണ്ട, ഹ്യുണ്ടായ് മോട്ടോഴ്സ് തുടങ്ങിയ കമ്പനികളെല്ലാം ഹ്യുമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മൈക്രോസോഫ്റ്റും നിവിഡിയയും പിന്തുണക്കുന്ന സ്റ്റാർട്ട് അപ് കമ്പനി ജർമ്മൻ വാഹനനിർമാതാക്കളായ ബി.എം.ഡബ്യുവുമായി ചേർന്ന് ഹ്യുമനോയിഡ് റോബോട്ട് യു.എസിലെ കാർ നിർമാണശാലയിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.റോബോട്ട് വിൽപന ടെസ്‍ലയുടെ മുഖ്യ വരുമാനമാർഗമാവുമെന്ന പ്രതീക്ഷയും മസ്ക് പ്രകടിപ്പിച്ചു. കാർ വിൽപനയേക്കാൾ കൂടുതൽ വരുമാനം ടെസ്‍ലക്ക് ഹ്യുമനോയിഡ് റോബോട്ട് വിൽപനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റോബോട്ടുകളെ പുറത്തിറക്കുമെന്ന വാർത്തകൾ വന്നതോടെ ടെസ്‍ല ഓഹരികളുടെ വില ഉയർന്നിരുന്നു.
dsfgdfg