ടിക് ടോക്കിനെ പിൻതള്ളി ലോകത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ഇൻസ്റ്റാഗ്രാം
ലോകത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ഇൻസ്റ്റാഗ്രാം. ചൈനയുടെ ടിക് ടോക്കിനെ മറികടന്നാണ് ഇൻസ്റ്റാഗ്രാം ഈ നേട്ടം കൈവരിച്ചത്. 2023ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടത്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു.
2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഏറ്റവും ജനപ്രീതി ടിക് ടോക്കിനായിരുന്നു. 2010ലാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. ടിക് ടോക്കിന്റെ വരവോടെ ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതി ഇടിഞ്ഞിരുന്നു. എന്നാൽ ടിക് ടോക്കിന്റെ വെല്ലുവിളി മറികടക്കുന്നതിനായി റീൽസ് എന്ന ഷോർട്ട് വീഡിയോ അവതരിപ്പിച്ചു. ഈ സേവനമാണ് യുഎസിൽ ഇൻസ്റ്റാഗ്രാമിനെ വീണ്ടും സ്വീകാര്യത നേടിയെടുക്കാൻ സഹായിച്ചിരിക്കുന്നത്.
സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇൻസ്റ്റാഗ്രാമിന്. ടിക് ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ്. ടിക് ടോക്ക് നിരോധിക്കപ്പെട്ട ഇന്ത്യയിലും സ്ഥാനം പിടിക്കാൻ കഴിഞ്ഞു. ടിക് ടോക്കിന്റെ ജനപ്രീതി വലിയൊരു വെല്ലുവിളിയാണെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുറന്നു സമ്മതിച്ചിരുന്നു.
sdfdsfg