ഗൂഗിൾ‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഗുരുതര സുരക്ഷാ പ്രശനങ്ങൾ ഉള്ളതായി മുന്നറിയിപ്പ്


പ്രമുഖ വെബ് ബ്രൗസറുകളായ ഗൂഗിൾ‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങൾ‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ കംപ്യൂട്ടർ‍ എമർ‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേർ‍ട്ട്−ഇന്‍) ഉപയോക്താവിന്‍റെ കംപ്യൂട്ടറിലേക്ക് കടന്നുകയറി വിവരങ്ങൾ‍ ചോർ‍ത്താനും മാൽ‍വെയറുകൾ‍ പ്രവർ‍ത്തിപ്പിക്കാനും ഹാക്കർ‍മാർ‍ക്ക് വഴിയൊരുക്കുന്ന പ്രശ്‌നങ്ങളാണിവയെന്ന് ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറ‍യുന്നു. സിഐവിഎന്‍ 2023 0361 വൾ‍നറബിലിറ്റി നോട്ടിലാണ് ഗൂഗിൾ‍ ക്രോമിലെ പ്രശ്‌നങ്ങൾ‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. 

അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റ് ഇന്‍സ്റ്റാൾ‍ ചെയ്യാനാണ് സേർ‍ട്ട് ഇന്‍ നിർ‍ദേശിക്കുന്നത്. ഗൂഗിൾ‍ ക്രോമിന്‍റെ വി120.0.6099.62 ലിനക്‌സ്, മാക്ക് വേർ‍ഷനുകൾ‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകൾ‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്‍റെ 120.0.2210.61 വേർ‍ഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു. ബ്രൗസറുകളുടെ വിവിധ ഫീച്ചറുകളുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഈ ദൗർ‍ബല്യങ്ങൾ‍ ഉപയോഗപ്പെടുത്തി ഉപഭോക്താവിന്‍റെ വിവരങ്ങൾ‍ ചോർ‍ത്താനും കംപ്യൂട്ടറിനെ ആക്രമിക്കാനും ഹാക്കർമാർക്ക് എളുപ്പത്തിൽ സാധിക്കും. കഴിഞ്ഞ ദിവസം വിവിധ സാംസംഗ് സ്മാർ‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടും സമാനമായ സുരക്ഷാ മുന്നറിയിപ്പ് സേർ‍ട്ട് ഇന്‍ പുറപ്പെടുവിച്ചിരുന്നു.

article-image

ീ്ുൂ്ീ

You might also like

Most Viewed