കൈയ്യിൽ ധരിക്കാവുന്ന സ്മാർട്ട്ഫോൺ’; കൗതുകമുണർത്തി മോട്ടറോളയുടെ കൺസെപ്റ്റ് ഫോൺ
മോട്ടറോള ഫ്ലെക്സിബിൾ ഡിസ്‌പ്ലേയുള്ള ഫോ ലെനോവോ ടെക് വേൾഡ് 2023-ൽ പ്രദർശിപ്പിച്ചു. മോട്ടോയുടെ പുതിയ അഡാപ്റ്റീവ് ഡിസ്‌പ്ലേ കൺസെപ്റ്റ് ടെക് പ്രേമികളെ അതിശയിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ഉപയോഗത്തിനനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ രണ്ട് ദിശയിലേക്ക് മടക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ആണ് മോട്ടോയുടെ കൺസെപ്റ്റ്. കൈയ്യിൽ സ്മാർട്ട് വാച്ച് പോലെ ധരിക്കാൻ കഴിയുമെന്നതാണ് ഏറ്റവും കൗതുകമുണർത്തുന്ന സവിശേഷത. ഇപ്പോൾ ഏറെ ആവശ്യക്കാരുള്ള ഫോൾഡബിൾ ഫോണുകളിൽ നിന്നും ഫ്ലിപ് ഫോണുകളിൽ നിന്നും ഏറെ വ്യത്യസ്തമാണിത്. ഡിസ്പ്ലേ വിവിധ ‘സ്റ്റാൻഡ് മോഡു’കളെ പിന്തുണയ്ക്കുന്നുണ്ട്, ഇത് ഡിസ്പ്ലേയെ ഒന്നിലധികം രീതികളിൽ സ്ഥാപിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ഇത് ഒരു പരമ്പരാഗത സ്‌മാർട്ട്‌ഫോണായി ഉപയോഗിക്കാം അല്ലെങ്കിൽ അൽപ്പം വളച്ച് ഫോൾഡബിൾ ഫോൺ പോലെയാക്കാം, ഹാൻഡ്‌സ് ഫ്രീ അനുഭവത്തിനായി ഇത് ഒരു മേശപ്പുറത്ത് പല രീതിയിൽ വെച്ച് ഉപയോഗിക്കാം.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള അനുഭവമാകും ഫോൺ നൽകുക, എന്നാൽ ഉപകരണം ഒരു സ്മാർട്ട് വാച്ച് പോലെ ഉപയോഗിക്കുമ്പോൾ ഇത് എങ്ങനെ ഒപ്റ്റിമൈസ് ചെയ്യപ്പെടും എന്നത് കണ്ടറിയണം.
ASDADSSADSADS