സ്‌ക്രാച്ച് വീണാൽ‍ സ്വയം പരിഹരിക്കുന്ന സെൽ‍ഫ് ഹീലിങ് ഡിസ്‌പ്ലേ


2028ഓടുകൂടി ഡിസ്‌പ്ലേയിൽ‍ വരുന്ന സ്‌ക്രാച്ചുകൾ‍ സ്വയം പരിഹരിക്കാൻ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാർ‍ട്ട് ഫോണുകൾ‍ വിപണിയിലെത്തുമെന്ന് റിപ്പോർ‍ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികൾ‍ സ്മാർ‍ട്ട് ഫോണ്‍ ബ്രാന്‍ഡുകൾ‍ ജോലി ആരംഭിച്ചതായി സിസിഎസ് ഇന്‍സൈറ്റ് റിപ്പോർ‍ട്ടിൽ‍ പറയുന്നു. സ്‌ക്രീനിൽ‍ സ്‌ക്രാച്ച് വീണാൽ‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർ‍ന്ന് പുതിയ വസ്തു നിർ‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനിൽ‍ വന്ന വരകൾ‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. എന്നാൽ‍ ഈ ആശയം ആദ്യമായി ചർ‍ച്ചയാകുന്ന ഒന്നല്ല. 

2013ൽ‍ എൽ‍ജി ഫ്‌ളെക്‌സ് എന്ന പേരിൽ‍ ഒരു കർ‍വ്ഡ് സ്മാർ‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഇതേ ആശയത്തിൽ‍ രൂപീകരിച്ച ഒന്നായിരുന്നു. എന്നാൽ‍ ഇതിനെക്കുറിച്ചുള്ള കൂടുതൽ‍ വിവരങ്ങൾ‍ പുറത്തപുവിട്ടിട്ടില്ല. സെൽ‍ഫ് ഹീലിങ് ഡിസ്പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിൾ‍ ഉൾ‍പ്പടെയുള്ള കമ്പനികൾ‍ വിവിധ പേറ്റന്റുകൾ‍ ഫയൽ‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമർ‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതിൽ‍ ചെറിയ ചൂട് ലഭിക്കുമ്പോൾ‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകൾ‍ പരിഹരിക്കപ്പെടും. നിർ‍മാണ ചെലവ് മൂലം ആദ്യ വർ‍ഷങ്ങളിൽ‍ വിലയേറിയ ഫോണുകളിൽ‍ മാത്രമായിരിക്കാം ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക.

article-image

sgfdfsg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed