നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്


സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വർധനയുണ്ടാവുക. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കും. എത്ര ശതമാനം വർധനയാണ് ഉണ്ടാവുക എന്നതിനെപ്പറ്റി വ്യക്തതയില്ല.

സാമ്പത്തിക നഷ്ടം മറികടക്കാൻ മറ്റ് പല ഒടിടി പ്ലാറ്റ്ഫോമുകളും നിരക്ക് വർധിപ്പിച്ചപ്പോൾ പാസ്‌വേഡ് പങ്കുവെക്കലിന് തടയിടാനായിരുന്നു നെറ്റ്ഫ്ലിക്സിൻ്റെ ശ്രമം. ഇത് വിജയിച്ചു എന്നതാണ് നിലവിലെ വിവരം. പാസ്‌വേഡ് പങ്കുവെക്കൽ തടഞ്ഞതോടെ നെറ്റ്ഫ്ലിക്സിന് 6 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സ് ഉണ്ടായി. അതുകൊണ്ട് തന്നെ ഇനി നിരക്കുകൾ വർധിപ്പിക്കാമെന്നാണ് നെറ്റ്ഫ്ലിക്സ് കരുതുന്നത്.

article-image

DSADSAADSASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed