എഐ വിദഗ്ധരെ നിയമിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്, ആമസോൺ ; പ്രതിവർഷം 7 കോടി രൂപ വരെ ശമ്പളം


നെറ്റ്ഫ്ലിക്സും ആമസോണും ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം 7 കോടി രൂപ വരെയാണ് ശമ്പളം വാഗ്‌ദാനം ചെയ്തിരിക്കുന്നത്. എഐ പലരുടെയും തൊഴിൽ നഷ്ടത്തിന് കാരണമായേക്കാം എന്ന ചർച്ചയ്ക്കിടയിലാണ് എഐ മേഖലയിലെ ജോലി സാദ്ധ്യതകൾ ചർച്ചയാകുന്നത്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിൽ അവസരങ്ങളുമുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള തൊഴിലുകൾ ഇപ്പോൾ യുഎസിൽ ലഭ്യമാണ്.

നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റിൽ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജർക്കുള്ള ജോലി പരസ്യം ചെയ്തിട്ടുണ്ട്. മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ തന്ത്രപരമായ വളർച്ചയ്ക്കും അതിന്റെ വിജയം വിലയിരുത്തുന്നതും ഈ ജോലിയിൽ ഉൾപ്പെടുന്നു. കാലിഫോർണിയയിലെ ഓഫീസിൽ നിന്നോ റിമോട് ഏരിയയിലോ നിന്ന് ജോലി ചെയ്യാം. ജോലിക്ക് പ്രതിവർഷം $300,000 മുതൽ $900,000 വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കോളേജ് ബിരുദം ആവശ്യമില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വൈദഗ്ധ്യമുള്ള വ്യക്തികളെ ആമസോണും നിയമിക്കുന്നുണ്ട്. അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്ത സീനിയർ മാനേജർ തസ്തികയിലേക്കുള്ള ജോലി അവസരം അടുത്തിടെയാണ് ആമസോൺ പരസ്യപ്പെടുത്തിയത്.

ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലും വിദഗ്ധരുടെ ഒരു ടീമിനെ അവർ നയിക്കും. കൂടാതെ എഐ അൽഗോരിതം ഉപയോഗിച്ച് പുതിയ വിഷ്വൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഉൾപ്പെടുന്ന ജനറേറ്റീവ് ഇമേജറികളും വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.

article-image

 uy8uyuyu

You might also like

Most Viewed