2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ചുമതലയുള്ള റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിളിന്‍റെ ഐഫോണുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിളിന്‍റെ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്ന് റഷ്യൻ പത്രമായ കൊമ്മേഴ്‌സന്റ് റിപ്പോർട്ട് ചെയ്തു.
കൂടാതെ, പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെർജി കിരിയോങ്ക ഒരു സെമിനാറിനിടയിൽ ഇക്കാര്യം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ, ഏപ്രിൽ ഒന്നോടെ ഉദ്യോഗസ്ഥർക്കെല്ലാം ഫോണുകൾ മാറ്റി റഷ്യന്‍ നിർമ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ ഉപയോഗിക്കേണ്ടിവരും.
പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ അനായാസേന നിരീക്ഷിക്കാനാകുമെന്ന ആശങ്കയിൽ നിന്നാണ് ഈ ഉത്തരവിറക്കിയതെന്ന് കൊമ്മേഴ്‌സന്റിന്‍റെ റിപ്പോർട്ട് പറയുന്നു.
sgrdsg