കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 43000 കടന്നു
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ സർവകാല റെക്കോർഡ്. ആദ്യമായി സംസ്ഥാനത്ത് ഒരു പവന്‍ സ്വർണ്ണത്തിന്റെ വില 43000 രൂപ കടന്നു. വെള്ളിയാഴ്ച 43040 രൂപയ്ക്കാണ് ഒരു പവന്‍ 22കാരറ്റ് സ്വർണ്ണത്തിന്റെ വിൽപ്പന നടക്കുന്നത്. ഇന്ന് മാത്രം ഒരു പവന് 200 രൂപയാണ് കൂടിയത് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് 42,880 രൂപയിലുണ്ടായിരുന്നതായിരുന്നു ഇത് വരെയുള്ള റെക്കോർഡ്.
അമേരിക്കയിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ വന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സംസ്ഥാനത്ത് സ്വർണ്ണത്തിൽ നിക്ഷേപം വർദ്ധിക്കുന്നതും വിലവർദ്ധനവിന് കാരണമായി.
dhfcfg